ശബരിമലയിലെ ആദ്യദിന വരുമാനം മൂന്ന് കോടിയിലധികം: ഒരു കോടിയുടെ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ശബരിമല: ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. ശബരിമലയിലെ ആദ്യ ദിന വരുമാനം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ഒരു കോടി ഇരുപത്തെട്ട് ലക്ഷത്തിന്റെ വര്‍ധനവാണ് ആദ്യ ദിനം ഉണ്ടായിരിക്കുന്നത്.

2018നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അമ്പതു ശതമാനത്തില്‍ അധികമാണെന്നും അദ്ദേഹം പറഞ്ഞു.

നടവരവ് ആദ്യദിനം 1,00,10900 രൂപ ലഭിച്ചു. 2018 ല്‍ 7588950 രൂപയും 2017ല്‍ 7585185 രൂപയും നടവരവ് ലഭിച്ചു. അപ്പം വില്‍പ്പനയിലൂടെ 13,98110 രൂപ ലഭിച്ചു (2018ല്‍ 582715 രൂപ, 2017ല്‍ 1100295 രൂപ). അരവണ വില്‍പ്പനയിലൂടെ ഈവര്‍ഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു(2018ല്‍ 7245070 രൂപ, 2017ല്‍ 12621280 രൂപ).

കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിനു നട തുറന്ന് ആദ്യദിനം ലഭിച്ച മൊത്തവരുമാനം 2,04,23533 രൂപയായിരുന്നു (2017ല്‍ 4,34,33048 രൂപ). 2017ല്‍ കരാര്‍ ഇനത്തില്‍ 1,48,10454 രൂപ ലഭിച്ചു. 2018ല്‍ കരാര്‍ ഇനത്തില്‍ 2,84,3375 രൂപ ലഭിച്ചു. ഈവര്‍ഷം ആദ്യദിന കണക്ക് അനുസരിച്ച് കരാര്‍ ഇനത്തില്‍ 1,83,5503 രൂപ ലഭിച്ചു. അന്നദാന സംഭാവന ഇനത്തില്‍ ആദ്യദിനം 510320 രൂപയും കഴിഞ്ഞവര്‍ഷം 68987 രൂപയും 2017ല്‍ 360879 രൂപയും ലഭിച്ചു.

Exit mobile version