സംസ്ഥാന സ്‌കൂള്‍ കായികമേള: സൂര്യജിത്തും ആന്‍സിയും വേഗ താരങ്ങള്‍

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങളായി സൂര്യ ജിത്തും ആന്‍സി സോജനും. പാലക്കാട് ബിഇഎം ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥിയാണ് സൂര്യജിത്ത്.സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് സൂര്യജിത്ത് സ്വര്‍ണം നേടിയത്.

തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 12.05 സെക്കന്‍ഡ് എന്ന റെക്കോഡ് സമയത്താണ് ആന്‍സി ഫിനിഷ് ചെയ്തത്.

നേരത്തെ ലോംഗ് ജംപില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെ ആന്‍സി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

Exit mobile version