400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എംകെ വിഷ്ണുവിന് ആശംസ നേര്‍ന്ന് മന്ത്രി എകെ ബാലന്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എംകെ വിഷ്ണുവിന് ആശംസകള്‍ നേര്‍ന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡല്‍ സ്‌പോര്‍ട്‌സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വിഷ്ണുവിന്റെ ഈ വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുന്നുവെന്നും കൊച്ചു മിടുക്കന് കൂടുതല്‍ മെച്ചപ്പെട്ട വിജയങ്ങള്‍ ഭാവിയില്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ എം. കെ. വിഷ്ണു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി സ്മാരക മോഡല്‍ സ്‌പോര്‍ട്‌സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിഷ്ണുവിന്റെ ഈ വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുന്നു. കൊച്ചു മിടുക്കന് കൂടുതല്‍ മെച്ചപ്പെട്ട വിജയങ്ങള്‍ ഭാവിയില്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

Exit mobile version