ശബരിമല ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസുകാരനെ അവഹേളിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍

കോഴിക്കോട്: ശബരിമലയില്‍ ഡ്യൂട്ടിക്കിടെ മരണപ്പെട്ട പോലീസുകാരനെ അധിക്ഷേപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍. പേരാമ്പ്ര എരവട്ടൂരിലെ ചെറിയകണ്ടി സികെ ബിജു (32) ആണ് കുഴഞ്ഞുവീണ് മരിച്ചത്. എംഎസ്പി എ കമ്പനിയിലെ കോണ്‍സ്റ്റബിളാണ്.

തിരുവനന്തപുരം സ്വദേശിയായ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ബിജുവിനെ കുറിച്ച് അപകീര്‍ത്തികരവും മനുഷ്യത്വരഹിതവുമായ കമന്റ് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്.

ശബരിമല സംബന്ധിച്ച് പ്രകോപനപരമായ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന പോലീസ് നിര്‍ദേശം നിലനില്‍ക്കെയാണ് പ്രകോപനപരമായ പോസ്റ്റ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. മരിച്ച പോലീസുകാരനെ അപമാനിച്ച സംഭവത്തില്‍ പോലീസുമായി കൂടിയാലോചന നടത്തി നടപടി സ്വീകരിക്കുമെന്നും, അപലപനീയവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ് സാമൂഹികവിരുദ്ധന്റേതെന്നും വാസു പറഞ്ഞു.

‘കഴിഞ്ഞ മണ്ഡലകാലത്ത് അയ്യപ്പഭക്തരെ തല്ലിച്ചതച്ച ആളായിരുന്നോ എന്നന്വേഷിക്കുക’ എന്നായിരുന്നു വിശ്വം ജെഇ എന്നയാളുടെ പ്രകോപനപരമായ കമന്റ്.

Exit mobile version