സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹം; ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെമുരളീധരന്‍

ബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് വടകര എംപിയും കെ മുരളീധരന്‍.

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് വടകര എംപിയും കെ മുരളീധരന്‍. കൂടാതെ, വിശാല ബഞ്ചിന് യുവതീ പ്രവേശന ഹര്‍ജികള്‍ വിട്ടത് സുപ്രീം കോടതിക്ക് പഴയ വിധിയില്‍ തൃപ്തിയില്ലാത്തത് കൊണ്ടാകാമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശബരിമല യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ പുതിയ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പഴയ വിധിയില്‍ കോടതി തൃപ്തരല്ല എന്നു വേണം കരുതാന്‍. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന സ്വാഗതാര്‍ഹമാണ്’ മുരളീധരന്‍ പറഞ്ഞു.

അതേസമയം, ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Exit mobile version