ആള്‍ക്കൂട്ട ആക്രമണ ആത്മഹത്യ: നാല് പേര്‍ അറസ്റ്റില്‍

മലപ്പുറം: കോട്ടയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കല്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുള്‍ ഗഫൂര്‍ (28), കുറുക്കന്‍ മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പന്‍ ബഷീര്‍ (45) എന്നിവരെയാണ് എസ്‌ഐ റിയാസ് ചാക്കീരി
എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കമുള്ളവര്‍ ഒളിവിലാണെന്നും പത്തോളം പേര്‍ അറസ്റ്റിലാവാനുണ്ടെന്നും പോലീസ്.

കോട്ടയ്ക്കല്‍ പുതുപ്പറമ്പ് പൊട്ടിയില്‍വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി കാരാട്ടങ്ങാടിയിലായിരുന്നു ഷാഹിറിനു പതിനഞ്ചോളം വരുന്ന സംഘത്തിന്റെ മര്‍ദനമേറ്റത്.

ഷാഹിര്‍ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. ഇന്നലെ അറസ്റ്റിലായവര്‍ റിമാന്‍ഡിലാണ്.

Exit mobile version