രാജ്യത്ത് മൂന്ന് മാസം മാത്രം പ്രവര്‍ത്തനമുളള ഏക പോസ്റ്റ് ഓഫീസ്; കൗതുകമായി പോസ്റ്റല്‍ സീല്‍ മുതല്‍ പ്രവര്‍ത്തന സമയത്തില്‍ വരെ വത്യസ്തത പുലര്‍ത്തുന്ന സന്നിധാനത്ത പോസ്റ്റ് ഓഫീസ്

1984 മുതലാണ് ശബരിമലയില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്

പത്തനംതിട്ട: സന്നിധാനത്ത് ഒരു പോസ്റ്റ് ഓഫീസുണ്ട്. മറ്റു പോസ്റ്റ് ഓഫീസില്‍ നിന്ന് ഒത്തിരി പ്രത്യേകതയുളള ഒരു പോസ്റ്റ് ഓഫീസ്. ഇവിടത്തെ പോസ്റ്റല്‍ സീല്‍ മുതല്‍ പ്രവര്‍ത്തന സമയവും എത്തുന്ന കത്തുകളിലും എല്ലാം ഈ വ്യത്യാസം കാണാം. 1984 മുതലാണ് ശബരിമലയില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്.

ഇന്ന് പോസ്റ്റല്‍ സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ വര്‍ഷത്തില്‍ മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കുന്ന ഒരേയൊരു പോസ്റ്റ് ഓഫീസാണ് ഇത്. അയ്യപ്പന്റെയും പതിനെട്ടാം പടിയുടെയും ചിത്രം ആലേഖനം ചെയ്ത സീല്‍ അണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കൂടാതെ മിക്കപ്പോഴും ഓഫീസിന്റെ പ്രവര്‍ത്തനം രാത്രി വൈകിയും നീളും. അയ്യപ്പസ്വാമിക്ക് വിവാഹക്ഷണക്കത്ത്, ഗൃഹപ്രവേശനക്ഷണം, നന്ദി അറിയിപ്പ്, മണി ഓര്‍ഡറുകള്‍ എന്നിങ്ങനെ നിരവധി കത്തുകളാണ് സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് ദിനംപ്രതി എത്താറുള്ളത്.

Exit mobile version