ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ നോക്കരുത്; അത് ഗുരുതരമായ പ്രത്യാഘാകമുണ്ടാക്കുമെന്ന് എംടി രമേശ്

ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത് സ്വാഗതാര്‍ഹമെന്ന് എംടി രമേശ് പറഞ്ഞു.

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത് സ്വാഗതാര്‍ഹമെന്ന് എംടി രമേശ് പറഞ്ഞു.

അയ്യപ്പ വിശ്വാസികള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചുവെന്ന് എംടി രമേശ് കൊച്ചിയില്‍ പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയതെന്ന് എംടി രമേശ് വ്യക്തമാക്കി.

ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ നോക്കരുതെന്നും അത് ഗുരുതരമായ പ്രത്യാഘാകമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൂടാതെ, സര്‍ക്കാര്‍ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് പറഞ്ഞ എംടി രമേശ് ദേവസ്വം ബോര്‍ഡും നിലപാട് തിരുത്താന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

Exit mobile version