വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയം; വിധിയെ സ്വാഗതം ചെയ്ത് ജി സുകുമാരന്‍ നായര്‍

അതെസമയം ശബരിമലയില്‍ യുവതിപ്രവേശനമാകാം എന്ന പഴയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല

ചങ്ങനാശേരി: ശബരിമല യുവതീപ്രവേശനം പുനപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട നടപടി വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമായിട്ടാണ് കാണുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സുപ്രീംകോടതിയുടെ പുതിയ വിധി സ്വാഗതാര്‍ഹമാണെന്നും, വിധി വിശാല ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ഉണ്ടാവുകയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ടത്. വിഷയത്തില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതെസമയം ശബരിമലയില്‍ യുവതിപ്രവേശനമാകാം എന്ന പഴയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാമെന്ന നിയമ സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഇതാണ് വിശദമായി പരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിടുന്നത്.

Exit mobile version