തീര്‍ത്ഥാടകരുടെ വന്‍ കുറവ്; എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ കടകള്‍ ഏറ്റെടുക്കാന്‍ ആളില്ല

56 കടകള്‍ക്കായി എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ആറ് പ്രാവശ്യമാണ് ലേലം നടത്തിയത്

പമ്പ: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ കടകള്‍ എടുക്കാന്‍ ആളില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കുറവായതിനാല്‍ കരാര്‍ തുക കുറച്ചാല്‍ മാത്രമേ കടയെടുക്കാന്‍ കഴിയൂവെന്നാണ് കരാറുകാരുടെ നിലപാട്. 56 കടകള്‍ക്കായി എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ആറ് പ്രാവശ്യമാണ് ലേലം നടത്തിയത്.

കഴിഞ്ഞ പ്രാവശ്യത്തെ ലേലത്തുകയേക്കാള്‍ 30 ശതമാനം കുറച്ചാണ് അവസാനലേലം നടന്നത്. മണ്ഡലകാലം തുടങ്ങിയ ശേഷം നടത്തിയ ലേലത്തില്‍ പോയ 14 കടകള്‍ ഉള്‍പ്പടെ 27 കടകള്‍ മാത്രമാണ് കരാറുകാര്‍ എടുക്കാന്‍ തയ്യാറായത്. കരാര്‍ തുക കുറച്ച് കൊടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

Exit mobile version