ശബരിമല വിധി; സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍, സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം

സമൂഹമാധ്യമങ്ങള്‍ വ്യാപകമായി നിരീക്ഷിക്കുമെന്നും അക്രമണത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു

തിരുവനന്തപുരം: ശബിരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെ സംസ്ഥാനത്ത് പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ വ്യാപകമായി നിരീക്ഷിക്കുമെന്നും അക്രമണത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

യുവതി പ്രവേശന വിധിക്കുശേഷം ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് പ്രത്യേക ജാഗ്രത നിര്‍ദേശിക്കുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. കഴിഞ്ഞ മണ്ഡലക്കാലത്ത് ശബരിമല വിഷയത്തിലെ ഹര്‍ത്താലും നിലയ്ക്കല്‍ അക്രമത്തിലും അടക്കം 2200 കേസുകളിലായി ഏഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഈ സാഹചര്യവും കണക്കിലെടുത്താണ് സംസ്ഥാത്ത് കനത്ത ജാഗ്ര നിര്‍ദേശം നല്‍കിയത്. നവംബര്‍ 15 മുതല്‍ ജനുവരി 16 വരെ അഞ്ച് ഘട്ടങ്ങളിലായി സുരക്ഷ ഒരുക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ 10,000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു.

Exit mobile version