പാട്ടു പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കലാകാരി; തെക്കേവീട്ടില്‍ ഗോമതി അമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: തെക്കേവീട്ടില്‍ ഗോമതി അമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കോവളം കവികളായ ഐയ്യിപ്പിള്ള ആശാന്റെയും അയ്യനപ്പിള്ള ആശാന്റെയും പിന്‍മുറക്കാരിയാണ് ഗോമതി അമ്മ.

പാട്ടു പ്രസ്ഥാനത്തിലെ പ്രഗത്ഭരായ കോവളം കവികളുടെ രാമകഥപ്പാട്ടും ഭാരതം പാട്ടും ഈണത്തില്‍ ചൊല്ലുന്നതില്‍ അസാധാരണ മികവാണ് ഗോമതിയമ്മക്കുണ്ടായിരുന്നത്. രാമകഥപ്പാട്ടും ഭാരതീയം പാട്ടും ആലപിക്കുന്നതിലെ മികവും പ്രാചീന സാഹിത്യരൂപം പുതു തലമുറക്കായി കാത്തു സൂക്ഷിച്ചതും കണക്കിലെടുത്ത് 2009 ല്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നുവെന്ന് മന്ത്രി കുറിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാട്ടു പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കലാകാരി കോവളം ആവാടുതുറ തെക്കേവീട്ടില്‍ ഗോമതി അമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കോവളം കവികളായ ഐയ്യിപ്പിള്ള ആശാന്റെയും അയ്യനപ്പിള്ള ആശാന്റെയും പിന്‍മുറക്കാരിയാണ് ഗോമതി അമ്മ.

പാട്ടു പ്രസ്ഥാനത്തിലെ പ്രഗത്ഭരായ കോവളം കവികളുടെ രാമകഥപ്പാട്ടും ഭാരതം പാട്ടും ഈണത്തില്‍ ചൊല്ലുന്നതില്‍ അസാധാരണ മികവാണ് ഗോമതിയമ്മക്കുണ്ടായിരുന്നത്. രാമകഥപ്പാട്ടും ഭാരതീയം പാട്ടും ആലപിക്കുന്നതിലെ മികവും പ്രാചീന സാഹിത്യരൂപം പുതു തലമുറക്കായി കാത്തു സൂക്ഷിച്ചതും കണക്കിലെടുത്ത് 2009 ല്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version