സിപിഎം നേതാവ് എം വേലായുധന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍

ഒരു മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു വേലായുധനെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: വയനാട്ടിലെ സിപിഎം നേതാവ് എം വേലായുധന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. വയനാട് ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്ന് മന്ത്രി കുറിച്ചു.

ഒരു മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു വേലായുധനെന്നും അദ്ദേഹം പറയുന്നു. ജില്ലയില്‍ സഹകരണ പ്രസ്ഥാനത്തിനും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. ബാലസംഘം രക്ഷാധികാരിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വയനാട്ടിലെ സിപിഐ (എം) നേതാവ് എം വേലായുധന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

വയനാട് ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ഒരു മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ജില്ലയില്‍ സഹകരണ പ്രസ്ഥാനത്തിനും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. ബാലസംഘം രക്ഷാധികാരിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഐ (എം) ജില്ലാ സെക്രട്ടറിയായിരിക്കെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കി. ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version