തേങ്ങ എറിയുന്നതിനിടെ അബദ്ധത്തില്‍ 5000 രൂപ ആഴിയില്‍ വീണു; കത്തി ജ്വലിക്കുന്ന ആഴിയില്‍ നിന്ന് പണം പണിപ്പെട്ട് എടുത്ത് തീര്‍ത്ഥാടകന് നല്‍കി അഗ്നിരക്ഷാസേന!

കത്തി ജ്വലിക്കുന്ന ആഴിയ്ക്ക് ചുറ്റുമുള്ള കമ്പിവേലിക്കുള്ളില്‍ വീണതിനാല്‍ പണം തീയില്‍പ്പെട്ടില്ല.

ശബരിമല: തേങ്ങ എറിയുന്നതിനിടെ തീര്‍ത്ഥാടകന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ വീണ 5000 രൂപ എടുത്ത് കൊടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍. ഞായറാഴ്ച രാത്രി 10.50-ന് തമിഴ്നാട് സ്വദേശി മണികണ്ഠന്റെ കൈയില്‍നിന്നാണ് 5000 രൂപ ആഴിയില്‍ വീണുപോയത്. കത്തി ജ്വലിക്കുന്ന ആഴിയ്ക്ക് ചുറ്റുമുള്ള കമ്പിവേലിക്കുള്ളില്‍ വീണതിനാല്‍ പണം തീയില്‍പ്പെട്ടില്ല.

ഉടനെ ഉപകരണങ്ങളുടെ സഹായത്താല്‍ പണം പണിപ്പെട്ട് എടുക്കുകയായിരുന്നു. അഗ്നിരക്ഷാസേന സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വിസി വിശ്വനാഥിന്റെയും സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാറിന്റെയും മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാര്‍, ഫയര്‍മാന്‍മാരായ വിപിന്‍, ഹരിന്‍ എന്നിവര്‍ ചേര്‍ന്നാണ് പണം വീണ്ടെടുത്ത് തീര്‍ത്ഥാടകന് നല്‍കിയത്.

Exit mobile version