പാലക്കാട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് രണ്ടു പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് രണ്ടു ചുമട്ടു തൊഴിലാളികള്‍ മരിച്ചു. കോട്ടായി ചെറുകുളം സ്വദേശികളായ ശ്രീധരന്‍, വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്.

വീട് നിര്‍മ്മാണത്തിനെത്തിച്ച കൂറ്റന്‍ മാര്‍ബിള്‍ പാളികള്‍ കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ വച്ചിരുന്ന കട്ടകള്‍ നീക്കം ചെയ്യുന്നതിനിടെ അത് തൊഴിലാളികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. മാര്‍ബിള്‍ പാളികള്‍ക്ക് ഇടയില്‍ കുരുങ്ങിയ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ക്രെയിന്‍ എത്തിച്ച് മാര്‍ബിള്‍ പാളികള്‍ മാറ്റിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Exit mobile version