നെടുമ്പാശ്ശേരിയില്‍ റണ്‍വേ നവീകരണം; പകല്‍ വിമാനം പറക്കലിന് നിയന്ത്രണം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ വികസനം നടക്കേണ്ടതിനാല്‍ അടുത്ത നാലു മാസത്തേക്ക് പകല്‍ സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മുതല്‍ വൈകിട്ട് 6 മണിവരെയാണ് നിയന്ത്രണമുള്ളത്.

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ വികസനം നടക്കേണ്ടതിനാല്‍ അടുത്ത നാലു മാസത്തേക്ക് പകല്‍ സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മുതല്‍ വൈകിട്ട് 6 മണിവരെയാണ് നിയന്ത്രണമുള്ളത്.

ഈ മാസം 20-ാം തിയതി മുതല്‍ മാര്‍ച്ച് 28 വരെയാണ് നിര്‍മ്മാണ സമയം നിശ്ചയിച്ചിരിക്കുന്നത്. വിമാനങ്ങളുടെ സമയക്രമം പുതുക്കിനിശ്ചയിച്ചതായി സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ അഞ്ചു സര്‍വ്വീസുകള്‍ മാത്രമേ പകല്‍ പത്തുമണിക്കും ആറുമണിക്കും ഇടയിലുള്ളുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഈ സര്‍വ്വീസുകളെല്ലാം രാത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതായും സിയാല്‍ അറിയിച്ചു.

റണ്‍വേ വിമാനങ്ങളുടെ വരവിലും പോക്കിലും അപകടകരമായ രീതിയില്‍ മിനുസ്സമുള്ളതായി മാറിയതാനാലാണ് റണ്‍വേ പുതുക്കിപ്പണിയേണ്ടി വരുന്നത്.

Exit mobile version