60കളുടെ അവസാനത്തില്‍ കെഎസ്എഫ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് ഗംഗാധരനുമായുള്ള സ്‌നേഹ ബന്ധം; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

അടിയന്തിരാവസ്ഥയില്‍ ജയില്‍വാസവും അനുഭവിച്ചുവെന്ന് അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ കെഇ ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. അറുപതുകളുടെ അവസാനത്തില്‍ കെഎസ്എഫ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് ഗംഗാധരനുമായുള്ള സ്‌നേഹ ബന്ധമെന്ന് അദ്ദേഹം കുറിച്ചു.

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം കണ്ണൂര്‍ ജില്ലയില്‍ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹവുമൊന്നിച്ച് പ്രവര്‍ത്തിച്ചത് ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തിരാവസ്ഥക്കു മുമ്പുതന്നെ ക്രൂരമായ പോലീസ് വേട്ടയ്ക്ക് അദ്ദേഹം ഇരയായി. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസവും അനുഭവിച്ചുവെന്ന് അദ്ദേഹം കുറിച്ചു.

അഭിഭാഷകനായ ശേഷം പാവങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചു. പാവങ്ങളുടെ വക്കീല്‍ എന്ന് അദ്ദേഹം അറിയപ്പെട്ടു. മനുഷ്യാവകാശ കമീഷന്‍ അംഗമെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നും മന്ത്രി കുറിക്കുന്നു. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മനുഷ്യാവകാശ കമീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ ശ്രീ. കെ. ഇ. ഗംഗാധരന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

അറുപതുകളുടെ അവസാനത്തില്‍ കെ എസ് എഫ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് ഗംഗാധരനുമായുള്ള സ്‌നേഹ ബന്ധം. കെ എസ് എഫ് ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം കണ്ണൂര്‍ ജില്ലയില്‍ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹവുമൊന്നിച്ച് പ്രവര്‍ത്തിച്ചത് ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങളിലൊന്നാണ്. അടിയന്തിരാവസ്ഥക്കു മുമ്പുതന്നെ ക്രൂരമായ പൊലീസ് വേട്ടയ്ക്ക് അദ്ദേഹം ഇരയായി. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസവും അനുഭവിച്ചു.

അഭിഭാഷകനായ ശേഷം പാവങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചു. പാവങ്ങളുടെ വക്കീല്‍ എന്ന് അദ്ദേഹം അറിയപ്പെട്ടു. മനുഷ്യാവകാശ കമീഷന്‍ അംഗമെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. കുടുംബാംഗങ്ങളുടെയും പാര്‍ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version