ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു; അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പൊളിക്കുന്നത് സംബന്ധിച്ച് കേരളാ റോഡ് ഫണ്ട് ബോര്‍ഡും കരാറുകാരും തമ്മില്‍ ധാരണയായി.

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. റോഡ് പൊളിച്ച് പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത പൊളിക്കുന്നത് സംബന്ധിച്ച് കേരളാ റോഡ് ഫണ്ട് ബോര്‍ഡും കരാറുകാരും തമ്മില്‍ ധാരണയായി.

റോഡ് പൊളിക്കാന്‍ അനുമതി വൈകിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ 10 ദിവസമായി ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റ പണി പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനകം കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയും എന്നാണ് ജല അതോറിറ്റിയുടെ കണക്കുകൂട്ടല്‍.

അതേസമയം, കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ തിരുവനന്തപുരത്ത് നാളെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേരും.

Exit mobile version