ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: രാഷ്ട്രീയ മുതലെടുപ്പിനായി ആരും ശബരിമലയെ ഉപയോഗിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. റിവ്യു പെറ്റീഷനില്‍ സുപ്രീംകോടതി വിധി വരും വരെ ശബരിമലയില്‍ യുവതി പ്രവേശം അരുതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കേണ്ട വിഷയമല്ല ശബരിമല. മറിച്ച് ഭക്തര്‍ക്ക് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. റിവ്യു പെറ്റീഷനില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചോ അല്ലെങ്കില്‍ മറിച്ചോ സുപ്രീംകോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വിധി വരുമ്പോള്‍ അത് എല്ലാവരും അംഗീകരിക്കണം. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് ഇനിയൊരു കലുക്ഷിതാന്തരീക്ഷം ഉണ്ടാക്കരുതെന്നും വിധി എന്തായാലും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Exit mobile version