സൗദിയില്‍ മലയാളം മിഷന്‍ പ്രവത്തനങ്ങള്‍ സജീവമാക്കും; മന്ത്രി എകെ ബാലന്‍

ഡിസംബര്‍ 15 നു മുമ്പായി ഈ മേഖലകള്‍ രജിസ്റ്റര്‍ ചെയ്യും.

റിയാദ്: സൗദിയില്‍ മലയാളം മിഷന്‍ പ്രവത്തനങ്ങള്‍ സജീവമാക്കുമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ജിസാന്‍, തബൂക്, ദമാം എന്നീ മേഖലകളില്‍ നിന്നും റിയാദില്‍ നിന്നുമുള്ള 17 പ്രവര്‍ത്തകരാണ് മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയതെന്ന് അദ്ദേഹം പറയുന്നു.

മലയാളം മിഷന്റെ റിയാദിലെ പ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയം ഏറെ സന്തോഷപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബിയയില്‍ ഏഴു മേഖലകളിലായി മലയാളം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം കുറിച്ചു. ഡിസംബര്‍ 15 നു മുമ്പായി ഈ മേഖലകള്‍ രജിസ്റ്റര്‍ ചെയ്യും.

ഇവിടങ്ങളില്‍ മലയാളി കൂട്ടായ്മകള്‍ നടത്തി മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും പഠനകേന്ദ്രങ്ങള്‍ സജ്ജമാക്കി മലയാളം പഠനം തുടങ്ങുകയും ചെയ്യും. കേളി, നവോദയ എന്നീ സാംസ്‌കാരിക സംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന മാതൃഭാഷാ പ്രവര്‍ത്തനങ്ങള്‍ മലയാളം മിഷന്‍ പ്രവര്‍ത്തനവുമായി കൂട്ടിയിണക്കാനും തീരുമാനിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സൗദിയില്‍ മലയാളം മിഷന്‍ പ്രവത്തനങ്ങള്‍ സജീവമാക്കും

മലയാളം മിഷന്റെ റിയാദിലെ പ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയം ഏറെ സന്തോഷപ്രദമായിരുന്നു. ജിസാന്‍, തബൂക്, ദമാം എന്നീ മേഖലകളില്‍ നിന്നും റിയാദില്‍ നിന്നുമുള്ള 17 പ്രവര്‍ത്തകരാണ് മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയത്.

സൗദി അറേബിയയില്‍ ഏഴു മേഖലകളിലായി മലയാളം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ 15 നു മുമ്പായി ഈ മേഖലകള്‍ രജിസ്റ്റര്‍ ചെയ്യും. ഇവിടങ്ങളില്‍ മലയാളി കൂട്ടായ്മകള്‍ നടത്തി മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും പഠനകേന്ദ്രങ്ങള്‍ സജ്ജമാക്കി മലയാളം പഠനം തുടങ്ങുകയും ചെയ്യും. കേളി, നവോദയ എന്നീ സാംസ്‌കാരിക സംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന മാതൃഭാഷാ പ്രവര്‍ത്തനങ്ങള്‍ മലയാളം മിഷന്‍ പ്രവര്‍ത്തനവുമായി കൂട്ടിയിണക്കാനും തീരുമാനിച്ചു. സൗദി അറേബിയയിലാകെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഈം ഏകോപനം നടത്തും.

2021 മാര്‍ച്ച് 27 നു അധ്യാപകര്‍ക്കുള്ള ശില്പശാലയും കുട്ടികളുടെ കലാപരിപാടികളും ദമാമില്‍ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. നഈമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളം മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. വിശദമായ ചര്‍ച്ചയാണ് നടന്നത്. താഹ സ്വാഗതവും സതീഷ് നന്ദിയും പറഞ്ഞു.

വര്‍ഷങ്ങളായി വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തു ജീവിക്കേണ്ടി വരുന്ന മലയാളികളുടെ മക്കള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന സകടത്തിനാണ് അലയാളം മിഷന്റെ പ്രവര്‍ത്തനത്തോടെ പരിഹാരമായത്. മലയാളികളുടെ സാംസ്‌കാരികമായ ഒത്തുചേരലിനുള്ള സ്ഥിരം വേദിയായി മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍ മാറുകയും ചെയ്യുന്നു.

ലോകമാകെ 32 ലധികം വിദേശരാജ്യങ്ങളിലെ 40 ചാപ്റ്ററുകളിലായി പതിനായിരത്തിലധികം മലയാളി കുട്ടികള്‍ മലയാളം പഠിക്കുന്നു. ഇതിന്റെ ഏകോപനം നടത്തുന്നത് സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനാണ്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി നടത്തുന്ന മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാല്‍ 30000 ലധികം കുട്ടികള്‍ കേരളത്തിനു പുറത്ത് മലയാളം പഠിക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലും മലയാളം മിഷന്റെ പ്രവര്‍ത്തനം ആവേശകരമായാണ് നടക്കുന്നത്. ജപ്പാനിലെ മലയാളം പഠനകേന്ദ്രത്തില്‍ നാല് ജാപ്പനീസ് കുട്ടികളും മലയാളം പഠിക്കുന്നുണ്ട് എന്നത് കൗതുകകരമാണ്. മലയാളം മിഷന്റെ മാഗസിനായ ഭൂമിമലയാളത്തിന്റെ ആഭിമുഖ്യത്തില്‍ അവിടെ നടത്തിയ കവിതാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത് ഒരു ജാപ്പനീസ് പെണ്‍കുട്ടിയാണ്. ഈ മാസം നാലാം വാരത്തില്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്ന ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവിടത്തെ മലയാളം മിഷന്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും.

Exit mobile version