മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് ക്ഷണം: തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അവസാനം. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്കാണ് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്.

105 സീറ്റുകളാണ് ബിജെപിക്കുള്ളത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിര്‍ദേശം.

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ എന്‍സിപിയ്ക്ക് വീണ്ടും പുതിയ സാധ്യതകള്‍ തുറക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്.

Exit mobile version