അയോധ്യ വിധിയെ ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹം; സമാധാനം നില നിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം; കുമ്മനം രാജശേഖരന്‍

അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

തൃശ്ശൂര്‍: അയോധ്യ വിധിയെ മാനിക്കുന്നുവെന്ന് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. വിധിയെ ഐക്യത്തോടെ രാജ്യം സ്വീകരിച്ചതും സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറയുന്നു. സമാധാനം നില നിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതി ചരിത്ര വിധി പ്രസ്താവിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കണം. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നാണ് കോടതി വിധിച്ചത്. അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും വിധിയില്‍ പ്രതികരണം ഉയരുന്നുണ്ട്.

Exit mobile version