ശബരിമല വിഷയം; സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ, പ്രത്യേക ദിവസം ദര്‍ശനം തുടങ്ങിയ മാര്‍ഗങ്ങള്‍ പരിശോധിക്കാം; ഹൈക്കോടതി

ശബരിമല വിഷയത്തില്‍ പല പാര്‍ട്ടികള്‍ക്കും പല അജന്‍ഡയുണ്ടാകാം. ഇതില്‍ കോടതി ഇടപെടുന്നില്ല.

കൊച്ചി: യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ഹൈക്കോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ, പ്രത്യേക ദിവസം ദര്‍ശനം എന്നീ മാര്‍ഗങ്ങള്‍ പരിശോധിക്കാവുന്നതാണെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ശബരിമല വിഷയത്തില്‍ പല പാര്‍ട്ടികള്‍ക്കും പല അജന്‍ഡയുണ്ടാകാം. ഇതില്‍ കോടതി ഇടപെടുന്നില്ല. ഇന്നലെയുണ്ടായ അറസ്റ്റും കോടതിയുടെ പരിഗണനാ വിഷയമല്ല. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടു മാത്രമാണ് കോടതി പരിശോധിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

കൂടാതെ,ശബരിമലയില്‍ നടപ്പാക്കിയ സമയ നിയന്ത്രണത്തെ കോടതി അനുകൂലിച്ചു. ദര്‍ശനം നടത്തിയവര്‍ മാറുകയാണ് വേണ്ടത്. അവര്‍ സന്നിധാനത്തു തുടരുന്നത് ദര്‍ശനം നടത്താനുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഭക്തര്‍ക്ക് തീര്‍ഥാടനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും. നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുത്തവരെ രാത്രി തിരിച്ചയയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഇല്ലെന്ന് എജി അറിയിച്ചപ്പോള്‍ ഇക്കാര്യം പോലീസ് മേധാവി സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Exit mobile version