ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണം! ഇല്ലെങ്കില്‍ യുഡിഎഫ് ലംഘിക്കും; ചെന്നിത്തല

കൊച്ചി: ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണം. പിന്‍വലിച്ചില്ലെങ്കില്‍ യുഡിഎഫ് സംഘം നാളെ നിരോധനാജ്ഞ ലംഘിക്കുമെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു.

ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ അതിക്രമങ്ങളെ യുഡിഎഫ് ശക്തമായി അപലപിക്കുന്നു. പോലീസ് ഭക്തന്മാരോട് കുതിര കയറുകയാണ്. ഭക്തര്‍ക്ക് ശബരിമലയില്‍ വരാന്‍ ഇപ്പോള്‍ പേടിയാണെന്നും ചെന്നിത്തല ആരോപിച്ചു.

പോലീസിനെ കയറൂരി വിട്ടിരിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version