ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം; ലോറിയില്‍ നിന്നിറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും

സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി. കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. അരിചാക്കുകള്‍ ലോറിയില്‍ നിറയ്ക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ അലുമിനിയം ഫോസ്ഫേറ്റിന്റെ കവര്‍ പൊട്ടിച്ച് അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് അരിയിലും കീടനാശിനി കലര്‍ന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് അരിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

Exit mobile version