കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ച് കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പ്രതികളില്‍ നിന്നും കണ്ടെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് മൂന്ന് പേരെ പിടികൂടിയത്. പിടിയിലായ രണ്ടുപേര്‍ കാസര്‍കോഡ് സ്വദേശികളാണ്. ഇവരാണ് ആദ്യം പോലീസ് പിടിയിലായത്. ഇതിന് പിന്നാലെയാണ് മുംബൈ സ്വദേശിയായ ഒരു യുവതിയും പിടിയിലായത്. ഇവര്‍ കാലില്‍ സ്വര്‍ണ്ണമിശ്രിതം കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്.

1688 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് ഓരോരുത്തരില്‍ നിന്നും പിടിച്ചെടുത്തത്. കാലില്‍ കെട്ടിവെച്ച സ്വര്‍ണ്ണ മിശ്രിതം ഉരുക്കി നോക്കിയപ്പോള്‍ രണ്ട് കിലോഗ്രാം 700 ഗ്രാ സ്വര്‍ണ്ണം ലഭിച്ചു. മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോയില്‍ അധികം സ്വര്‍ണ്ണം പിടികൂടി. 620 ഗ്രാം സ്വര്‍ണ്ണമാണ് യുവതി കടത്താന്‍ ശ്രമിച്ചത്.

Exit mobile version