പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസുകാരന്റെ ഭാര്യയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് ഭര്‍ത്തൃവീട്ടിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നിയമസഭയിലെ പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയാണ് മരണപ്പെട്ട അഞ്ജു.
അഞ്ജു തൂങ്ങി മരിച്ചതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതേസമയം ഭര്‍ത്തൃവീട്ടിലെ കട്ടിലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇതിനിടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കള്‍ പറയുന്നു.

അഞ്ജു മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷമാണ് അഞ്ജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

Exit mobile version