യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യമില്ല

അതെസമയം അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ കാണാന്‍ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

കൊച്ചി: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിനും അലന്‍ ഷുഹൈബിനും ജാമ്യം നിഷേധിച്ച് കോടതി. യുഎപിഎ കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതി വ്യക്തമാക്കി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതെസമയം അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ കാണാന്‍ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകര്‍ക്ക് ജയിലില്‍ എത്തി പ്രതികളെ കാണാന്‍ കോടതി അനുമതി നല്‍കി.

കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ത്ഥിയാണ് അലന്‍. ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് താഹ. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.

Exit mobile version