തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഒരേ ദിവസം ആറ് പെണ്‍കുട്ടികളെ കാണാതായി! പോലീസ് അന്വേഷണം ആരംഭിച്ചു; ആശങ്ക

തൃശ്ശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആറ് പേരെ കാണാതായതായി പരാതികള്‍ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആറ് പേരെ കാണാതായതായി പരാതികള്‍ ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. കാണാതായ പെണ്‍കുട്ടികള്‍ എല്ലാം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളാണ്.

അതേസമയം, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. കാണാതായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

ആറ് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. കാണാതായവര്‍ പുരുഷ സുഹൃത്തുകള്‍ക്കൊപ്പം പോയതാണെന്ന് സൂചനയുണ്ട്.

Exit mobile version