ഇടുക്കിയിലെ അണക്കെട്ടുകളില്‍ സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ നടത്തി

ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളിലാണ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്

ഇടുക്കി: ഇടുക്കിയില്‍ ഇനി സൈറണുകള്‍ മഴങ്ങും. ജില്ലയിലെ പ്രധാന അണക്കെട്ടുകള്‍ തുറക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിന് സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ നടത്തി. ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളിലാണ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ താഴ്‌വാരത്ത് അഞ്ച് കിലോമീറ്റര്‍ ദൂരെ വരെ സൈറണ്‍ ശബ്ദം കേള്‍ക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ ചെറുതോണി ഡാം തുറന്നപ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഡാമുകളിലെല്ലാം സൈറണ്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. അതേസമയം, ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ചെറുതോണി ഡാമിന് ഒന്നര കിലോ മീറ്റര്‍ മാത്രം അകലെയുള്ള ചെറുതോണി പട്ടണത്തില്‍ പോലും ശബ്ദം കേട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Exit mobile version