ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിനീഷിന് ലഭിച്ചത് നാല് സിനിമകള്‍; കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളും ഉദ്ഘാടനവും

തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് ചര്‍ച്ചയായതും തുടര്‍ന്ന് ബിനീഷ് ബാസ്റ്റിന്റെ പിന്തുണ വര്‍ധിച്ചതും.

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മോശം അനുഭവം ഇന്ന് യുവനടന്‍ ബിനീഷ് ബാസ്റ്റിനെ തുണച്ചിരിക്കുകയാണ്. ഇന്ന് കൈനിറയെ സിനിമകളും ഉദ്ഘാടനങ്ങളും വേദിയുമായി തിരക്കിലാണ് താരം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിനീഷിന് ലഭിച്ചത് നാല് സിനിമകളാണ്. കൂടാതെ കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി ഉദ്ഘാടനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്.

തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് ചര്‍ച്ചയായതും തുടര്‍ന്ന് ബിനീഷ് ബാസ്റ്റിന്റെ പിന്തുണ വര്‍ധിച്ചതും. ഉദ്ഘാടനത്തിന്റെ ക്ഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെന്ന് ബിനീഷ് പറയുന്നു. ജൂനിയന്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയ ബിനീഷ് വിജയ് നായകനായ തമിഴ് ചിത്രം ‘തെരി’യിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്.

ശേഷം ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനി’ലും താരം കൈയ്യടി നേടി. ഇപ്പോള്‍ ബിനീഷിനെ തേടിയെത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്നതാണ്. ഇതിന്റെ ചിത്രീകരണം വിദേശത്താണ്. നടി അഞ്ജലി നായര്‍ നിര്‍മിക്കുന്ന ‘മൈതാനം’ എന്ന ചിത്രത്തിലും ബിനീഷിന് അവസരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ അടക്കം നിരവധി മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഉദ്ഘാടനത്തിനും ക്ഷണം ലഭിച്ചതായാണ് വിവരം.

Exit mobile version