ടീമേ, വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ സഹായിച്ചൂടേ..? മോളി കണ്ണമാലിക്ക് വേണ്ടി ബിനീഷ് ബാസ്റ്റിന്‍

ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്ക് വേണ്ടി താരം സഹായം അഭ്യര്‍ത്ഥിച്ചു.

കൊച്ചി: വാല്‍വിന് തകരാറും, മൂന്ന് ബ്ലോക്കും സംഭവിച്ച് ചികിത്സയ്ക്ക് പണമില്ലാതെ അലയുന്ന പ്രശസ്ത നടി മോളി കണ്ണമാലിക്ക് വേണ്ടി ലൈവില്‍ വന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. കഴിഞ്ഞ ദിവസമാണ് മോളിയുടെ അവസ്ഥ വളരെ ശോചനീയമാണെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിനു പിന്നാലെയാണ് മോളിയെ കാണാന്‍ ബിനീഷ് ബാസ്റ്റിന്‍ എത്തിയത്.

ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്ക് വേണ്ടി താരം സഹായം അഭ്യര്‍ത്ഥിച്ചു. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മോളി. ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ താരം. ആറ് മാസക്കാലമായി ഏങ്ങും പോകാനാതെ വീട്ടില്‍ തന്നെ ഇരിപ്പാണ് അവര്‍. ഏതാനും മാസം മുമ്പ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്‌സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്.

തുടര്‍ന്നാണ് വാല്‍വിന് തകരാറുള്ളതും, മൂന്ന് ബ്ലോക്ക് കണ്ടെത്തിയതും, ‘പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നേ… എന്റെ കൈയില്‍ പണമില്ല…’ മോളി പറയുന്നു. ഇവരെ സഹായിക്കണമെന്നും തന്റെ അമ്മച്ചിയെ പോലെയാണെന്നും ബിനീഷ് ലൈവില്‍ പറയുന്നുണ്ട്. കണ്ണമാലി മോളിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍; Molly, Ac/No : 67226487228, IFS Code : SBIN 0070141,Branch:Thoppumpady,cochin

Exit mobile version