ബീഡി വലിച്ചത് തടഞ്ഞു; അമ്മയെ കല്ല് കൊണ്ടടിച്ച് വീഴ്ത്തി മകന്‍, ക്രൂരതയില്‍ തലച്ചോറില്‍ രക്തസ്രാവം, ഇടത് കണ്ണിനും പരിക്ക്

പിന്നീട് ബീഡി ആവശ്യപ്പെട്ട് ബഹളം വച്ച മകന്‍ അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്തു ആക്രമിക്കുകയായിരുന്നു.

Stone Throwing | Bignewslive

തിരുവനന്തപുരം: ബീഡി വലിച്ചത് തടഞ്ഞ അമ്മയെ മകന്‍ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തി. മകന് മാനസികാസ്വാസ്ഥ്യമുള്ളതായാണ് വിവരം. ഐരാണിമുട്ടം സ്വദേശിനിക്കാണ് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സര്‍ജറി ഐസിയുവില്‍ കഴിയുന്ന ഇവരുടെ തലച്ചോറില്‍ നിന്നു രക്തസ്രാവമുള്ളതായി ഡോക്ടര്‍ പറയുന്നു. ഇടതുകണ്ണിനും എല്ലുകള്‍ക്കും സാരമായി പരിക്കേറ്റെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മകനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

അക്രമം തടയാന്‍ ശ്രമിച്ച വീട്ടിലെ ജോലിക്കാരിക്കും മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പുകവലിച്ചതു തടഞ്ഞ അമ്മ മകന്റെ ബീഡി പിടിച്ചു വാങ്ങി. പിന്നീട് ബീഡി ആവശ്യപ്പെട്ട് ബഹളം വച്ച മകന്‍ അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്തു ആക്രമിക്കുകയായിരുന്നു.

Exit mobile version