കോട്ടയം ജില്ലയില്‍ പോക്‌സോ കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 138 കേസുകള്‍

കോട്ടയം ജില്ലയില്‍ പോക്‌സോ കേസുകളില്‍ വന്‍ വര്‍ധന. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം.

കോട്ടയം: കോട്ടയം ജില്ലയില്‍ പോക്‌സോ കേസുകളില്‍ വന്‍ വര്‍ധന. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ രണ്ടിരട്ടിയാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ വര്‍ധിച്ചത്.

കുട്ടികള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തല്‍. 2013 ല്‍ 34 കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം മാത്രം 138 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്‌സോ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തത്. ജൂലൈയില്‍ മാത്രം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍.

പോക്‌സോ കേസുകളുടെ എണ്ണത്തില്‍ 2013ല്‍ പിതനൊന്നാം സ്ഥാനത്തായിരുന്ന ജില്ലയാണ് നാലാമതെത്തിയത്. ഏറ്റവും ഒടുവില്‍ കിടങ്ങൂരില്‍ മനോദൗര്‍ബല്യമുള്ള പതിമൂന്ന് വയസുകാരി അഞ്ചു പേരുടെ ലൈംഗികാതിക്രമത്തിനിരയായതാണ് ജില്ലയിലെ ഒടുവിലത്തെ പോക്‌സോ കേസ്.

Exit mobile version