ശശികലയെ ടീച്ചര്‍ എന്നു വിളിച്ച് ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; നാടു നീളെ വര്‍ഗീയ വിഷം മാത്രം ചീറ്റുന്ന അവരെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് അവതാരക, വീഡിയോ

ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയെ ടീച്ചര്‍ എന്ന് വിളിച്ച് ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഈശ്വറിനോട് നാടിനെ ഭീന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് അവതാരക അപര്‍ണ. റിപ്പോര്‍ട്ടര്‍ ചാനലില്‍ ‘നാടകങ്ങളുടെ പൊരുളെന്ത്’ എന്ന തലക്കെട്ടില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. പേര് പറഞ്ഞ് വിശേഷിപ്പിക്കരുതെന്നും ശ്രീമതിയോ, ടീച്ചറോ എന്ന തലത്തില്‍ വിളിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.

എന്നാല്‍ നാടു നീളെ വര്‍ഗീയ വിഷം ചീറ്റി നടക്കുന്ന അവരെ ബഹുമാനിക്കാന്‍ തനിയ്ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്ന് അപര്‍ണ തുറന്ന് പറയുകയായിരുന്നു. അതോടെ ആ ആവശ്യത്തില്‍ നിന്ന് രാഹുല്‍ പിന്മാറി. ”സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ഈ നാടിനെ ഭീന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അത്ര അധികം ബഹുമാനിക്കാന്‍ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട്’ എന്നായിരുന്നു അപര്‍ണയുടെ മറുപടി. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വിലക്ക് ലംഘിച്ചു ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റു ചെയ്തതും അതിന്റെ പേരില്‍ ബിജെപി ഹര്‍ത്താല്‍ നടത്തിയതും വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് അവതാരകയുടെ മറുപടി വൈറലാകുന്നത്. അതേസമയം ശികല വീണ്ടും ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പിലാണ് ശശികലയ്ക്ക് പോകാന്‍ പോലീസ് അനുമതി നല്‍കിയത്. വിലക്കുകള്‍ ലംഘിച്ചും ശശികലയെ പോലുള്ള നേതാക്കള്‍ എന്തിന് ശബരിമലയില്‍ കിടന്ന് ചുറ്റുന്നു എന്ന് അവതാരക ചോദിച്ചു. തൊഴുത് മടങ്ങേണ്ടവര്‍ ശബരിമലയില്‍ തമ്പടിക്കുന്നത് കലാപം മുന്നില്‍ കണ്ടു കൊണ്ട് മാത്രമല്ലേ എന്നും അപര്‍ണ ചോദിച്ചു.

Exit mobile version