രജിസ്റ്റര്‍ ചെയ്ത് പങ്കാളിക്കായി കാത്തിരിക്കുന്നവരില്‍ മലയാളി തന്നെ മുന്‍പില്‍; ഒന്നാം സ്ഥാനം നേടി കേരള മാട്രിമോണി; കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ അനുസരിച്ച് 53 ശതമാനം പേരും വിദേശത്ത് താമസിക്കുന്ന ജീവിത പങ്കാളികളെ തന്നെയാണ് നോക്കുന്നത്.

served food irks | Bignewslive

കൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്ത് പങ്കാളിയെ കാത്തിരിക്കുന്നവരില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മലയാളി. ഓണ്‍ലൈന്‍ മാട്രിമോണികളില്‍ ലക്ഷത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും പേര്‍ രജിസ്റ്റര്‍ ചെയ്തതാകട്ടെ കേരളാ മാട്രിമോണിയും.

ഒരു ലക്ഷത്തിലേറെ മലയാളികളാണ് കേരള മാട്രിമോണിയില്‍ ഉള്ളത്. അതില്‍ ഭൂരിഭാഗവും വിദേശ മലയാളികളുമാണ് എന്നതാണ് മറ്റൊരു സത്യം. അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, യുഎസ്, യുകെ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളാണ് കൂടുതലും ഓണ്‍ലൈന്‍ മാട്രിമോണിയിലൂടെ പങ്കാളികളെ തേടുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ 30% സ്ത്രീകളും 70% പുരുഷന്മാരുമാണ്. പുരുഷന്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ ശരാശരി പ്രായം 29 വയസും സ്ത്രീകളുടേത് 25 വയസുമാണ്.

കണക്കുകള്‍ അനുസരിച്ച് 53 ശതമാനം പേരും വിദേശത്ത് താമസിക്കുന്ന ജീവിത പങ്കാളികളെ തന്നെയാണ് നോക്കുന്നത്. അതില്‍ യുഎഇ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നിവയാണ് പ്രിയം. 30% പുരുഷന്മാരും 18% സ്ത്രീകളും സ്വന്തം ജാതിയ്ക്ക് പുറത്തുള്ള ജീവിത പങ്കാളികളേയും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും കണക്ക് പറയുന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 39% സ്ത്രീകളും വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, മെഡിസിന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ള പങ്കാളികളെയാണ് ഇഷ്ടപ്പെടുന്നത്.

കൊമേഴ്സ്, ആര്‍ട്‌സ്, സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളെയാണ് പുരുഷന്മാരും തേടുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവയാണ് കേരളത്തിലെ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. മലയാളികളുടെ അഭിരുചികള്‍ എന്നും തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട ഉത്തമ പങ്കാളികളെ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയുന്നത് കൊണ്ടാണ് ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുടെ ഇഷ്ട സൈറ്റായി തങ്ങള്‍മാറിയതെന്ന് മാട്രിമോണി.കോമിന്റെ ഫൗണ്ടറും സിഇഒയുമായ മുരുഗവേല്‍ ജാനകിരാമന്‍ പറയുന്നു.

Exit mobile version