ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരളത്തീരത്തെത്തും; മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത മുന്നറിയിപ്പ്; ഓറഞ്ച് അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ച ലക്ഷദ്വീപ്, മാലിദ്വീപ് മേഖലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ച ലക്ഷദ്വീപ്, മാലിദ്വീപ് മേഖലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പി നല്‍കി.

ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് കന്യാകുമാരി തീരത്തെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് കേരള ലക്ഷദ്വീപ് തീരത്ത് വരും മണിക്കൂറുകളില്‍ പ്രവഹിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തീരത്തും, കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം ലക്ഷദ്വീപ്, മാലിദ്വീപ് മേഖല, തെക്കുകിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ കേരളതീരം, മാന്നാര്‍ കടലിടുക്ക്, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി തുടങ്ങിയ മേഖലകളില്‍ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചില സമയങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

Exit mobile version