സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു

രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു. ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാതെ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കടയടപ്പ് സമരം നടക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സമരം.

പത്തനംതിട്ട തണ്ണിത്തോട് റബ്ബര്‍ വ്യാപാരിയായ മത്തായി ഡാനിയലാണ് ജിഎസ്ടി കുടിശ്ശിക അടയ്ക്കാനാകാതെ ജീവനൊടുക്കിയത്. 27 ലക്ഷം രൂപ ഇയാള്‍ കുടിശ്ശിക ഇനത്തില്‍ അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മത്തായി ആത്മഹത്യ ചെയ്തത്.

ഇന്ന് കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ വ്യാപാര, വ്യവസായ രംഗത്തെ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് അര ലക്ഷത്തോളം വ്യാപാരികള്‍ക്കാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയത്.

Exit mobile version