സിനിമ സംവിധായകന്‍ പി ജയ്‌സിംഗ് അന്തരിച്ചു; അനുശോചിച്ച് മന്ത്രി എകെ ബാലന്‍

കലാസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടി.

തിരുവനന്തപുരം: സിനിമാ സംവിധായകന്‍ പി ജയ്‌സിംഗ് അന്തരിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. സ്വതന്ത്ര സംവിധായകനാകും മുമ്പ് ഏറെക്കാലം സഹസംവിധായകനായും കലാ സംവിധായകനായും സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു.

കലാസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടി. കുടുംബാംഗങ്ങളുടെയും സിനിമാ പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സിനിമ സംവിധായകന്‍ പി. ജയ്‌സിംഗിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. സ്വതന്ത്ര സംവിധായകനാകും മുമ്പ് ഏറെക്കാലം സഹസംവിധായകനായും കലാ സംവിധായകനായും സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടി. കുടുംബാംഗങ്ങളുടെയും സിനിമാ പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Exit mobile version