ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണും; ജയിലില്‍ നിരാഹാര സമരവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

വെല്ലൂര്‍: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാര സമരത്തില്‍. കേസില്‍ തന്റെ ശിക്ഷാ വിധി വെട്ടിച്ചുരുക്കി മോചിപ്പിക്കണമെന്നാണ് നളിനിയുടെ ആവശ്യം. മോചിപ്പിക്കണുമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് കത്ത് അയച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. അവസാനം നിരാഹാരം തിരഞ്ഞെടുത്തിരിക്കുകയാണ് നളിനി.

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയും ഭര്‍ത്താവും 28 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നു. ഇതിനിടെ 2016 ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് നളിനിക്ക് 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു.

ശേഷം മകളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ചു. ഈ വര്‍ഷം ജൂലൈയിലായിരുന്നു മകളുടെ വിവാഹം. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് അറസിറ്റാലാകുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. നളിനിയുടെ മകള്‍ ഹരിത്ര ശ്രീഹരന്‍ ലണ്ടനില്‍ ഡോക്ടറാണ്.

രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയും ഭര്‍ത്താവ് മുരുഗന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് ജയിലില്‍ കഴിയുന്നത്.

Exit mobile version