കൊല്ലത്ത് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍

ഒക്ടോബര്‍ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം

കൊല്ലം: കൊല്ലത്ത് അഞ്ചലില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ വീടിനകത്തേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഒക്ടോബര്‍ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇയാള്‍ സ്ഥലം വിട്ടു. കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version