കനത്ത മഴ; ഈ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡീ സജിത് ബാബു അറിയിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം. കാസര്‍കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഒക്ടോബര്‍ 26ന് ശനിയാഴ്ച മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡീ സജിത് ബാബു അറിയിച്ചു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. കാസര്‍കോട് ജില്ലയില്‍ നടക്കുന്ന കലോത്സവത്തിനും അവധി ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version