ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം.

തൃശ്ശൂര്‍: ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം എന്നായിരുന്നു എംഎം മണിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടുമായി ബന്ധപ്പെട്ട്, എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തിയായിരുന്നു എംഎം മണിയുടെ ട്രോള്‍.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്. വീടിന് അകത്ത് വെള്ളം കയറിയ ചിത്രങ്ങള്‍ക്ക് ഒപ്പമായിരുന്നു അന്ന ലിന്‍ഡ ഈഡന്റെ വിവാദ കുറിപ്പ്.

ലിന്‍ഡയുടെ കുറിപ്പിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബലാത്സംഗത്തെ സാധാരണ വത്ക്കരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

Exit mobile version