അംഗ ബലം 93ലേയ്ക്ക്; എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്, ചാക്കിട്ട് പിടിച്ചല്ല; ട്രോളി എംഎം മണി

സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.

MM Mani | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം തന്നെയാണ് കാഴ്ച വെച്ചത്. യുഡിഎഫ് കാലങ്ങളായി അരങ്ങ് വാണ മണ്ഡലങ്ങളാണ് എല്‍ഡിഎഫ് തൂത്തുവാരിയത്. ഇപ്പോള്‍ ഈ ഉജ്ജ്വല വിജയത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് വൈദ്യുത മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹസിച്ചത്.

ഇന്ന് പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും അട്ടിമറി വിജയം നേടിയവരാണ് വികെ പ്രശാന്തും കെയു ജിനേഷ് കുമാറും. ഇവരുടെ വിജയത്തോടെ എല്‍ഡിഎഫിന്റെ അംഗ ബലം 93ആയി. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രിയുടെ കൗണ്ടര്‍.

‘എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗബലം കൂട്ടുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്, അല്ലാതെ ചാക്കിട്ട് പിടിച്ചല്ല, അംഗ ബലം 93ലേയ്ക്ക്’ എന്നാണ് അദ്ദേഹം കുറിച്ചത്. കര്‍ണാടകയില്‍ ഭരണം ഉറപ്പിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ കുതിരക്കച്ചവടത്തിനെ ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ ട്രോള്‍. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.

Exit mobile version