പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്നേ ശശികല ശബരിമലയിലേക്ക്..! ഇനി തടയില്ല, യാത്ര പോലീസ് സമ്മതത്തോടെ

പത്തനംതിട്ട: വിവാദങ്ങളും പ്രക്ഷോഭങ്ങളും തുടരുമ്പോഴും വീണ്ടും മലകയാറാന്‍ ഒരുങ്ങി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. പോലീസിന്റെ സമ്മതത്തോടെ ഇന്ന് തന്നെ മല കയറുമെന്ന് ശശികല വ്യക്തമാക്കി. ഇവരെ തടയില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടതിനാണ് മരക്കൂട്ടത്ത് വെച്ച് ശശികലയെ പോലീസ് തടഞ്ഞത്. എന്നാല്‍ മുകളില്‍നിന്നുള്ള നിര്‍ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പോലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശശികലയ്ക്ക് തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Exit mobile version