ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ ബിജെപി കോടതിയിലേയ്ക്ക്

തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട: ശബരിമലയില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റുകള്‍ തുടരുമെന്ന് പോലീസ്. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.

അതേസമയം, തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പുണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞതായും പോലീസ് പറയുന്നു.

രാത്രിയില്‍ ശബരിമല കയറുന്നതിന് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലേക്ക് നയിച്ചത്. ആര്‍എസ്എസ് നേതാവ് കെ പി ശശികലയും ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ബിജെപി നേതാക്കള്‍ വീണ്ടും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമെന്നും സൂചനയുണ്ട്. ഇനിയും നേതാക്കള്‍ ശബരിമലയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version