വട്ടിയൂര്‍ക്കാവില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചതായി സംശയിക്കുന്നു; കെ മുരളീധരന്‍

എസ്ഡിപിഐയുടെ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ടാകാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വോട്ട് മറിക്കല്‍ ആരോപിച്ച് കെ മുരളീധരന്‍ എംപി. ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചതായി സംശയിക്കുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. വോട്ട് മറിക്കാനാണ് ബിജെപി സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും കെ മുരളീധരന്‍ ആരോപിച്ചു.

എസ്ഡിപിഐയുടെ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ടാകാമെന്നും, എന്‍എസ്എസിന്റെ പരസ്യപിന്തുണ മറ്റ് സമുദായങ്ങളെ യുഡിഎഫില്‍ നിന്ന് അകറ്റില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം,കെ മുരളീധരന്റെ ആരോപണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. പരാജയ ഭീതി കൊണ്ടാണ് കോണ്‍ഗ്രസ് വോട്ട് മറിക്കല്‍ ആരോപണം ഉന്നയിക്കുന്നതെന്ന് കാനം പറഞ്ഞു. ആര്‍ക്കും വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ല. ചിലരുടെ വ്യാഖ്യാനം മാത്രമാണുണ്ടായതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version