സോളാറില്‍ നിന്നും ഇനി വൈദ്യുതി; ‘സൗര’ പദ്ധതിയെ കുറിച്ച് മന്ത്രി എകെ ബാലന്‍, കുറിപ്പ്

100 മെഗാവാട്ട് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുള്ള സോളാര്‍ പാര്‍ക്കിലെ 50 മെഗാവാട്ട് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.

തിരുവനന്തപുരം: സോളാറില്‍ നിന്നും ഇനി വൈദ്യുതി എന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സൗരോര്‍ജ നിലയങ്ങളില്‍ നിന്ന് അടുത്ത രണ്ടുവര്‍ഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആവിഷ്‌കരണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്ഇബിയുടെയും അനര്‍ട്ടിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സൗദരയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ കേരള മിഷനില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണിതെന്നും മന്ത്രി കുറിച്ചു. പദ്ധതിയുടെ ഭാഗമായി, 2021 മാര്‍ച്ചിനകം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറ സൗരോര്‍ജനിലയങ്ങളില്‍ നിന്ന് മാത്രമായി ഉല്‍പ്പാദിപ്പിക്കും. ഇത് കൂടാതെ 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ്, 150 മെഗാവാട്ട് ഫ്‌ലോട്ടിംഗ്, 100 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്, 50 മെഗാവാട്ട് പുതു മാര്‍ഗങ്ങള്‍ എന്നിങ്ങനെ ആകെ 1000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

500 മെഗാവാട്ട് പുരപ്പുറ സോളാര്‍ പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ 200 മെഗാവാട്ടിനായി ദേശീയ തലത്തിലുള്ള ടെന്റര്‍ ക്ഷണിച്ചതായും മന്ത്രി അറിയിച്ചു. രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുടെ പുരപ്പുറങ്ങളില്‍ അടുത്തവര്‍ഷമാദ്യത്തോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു തുടങ്ങാനാവുമെന്നും 2020 ജൂണ്‍ മാസത്തോടെ ആദ്യഘട്ടമായ 200 മെഗാവാട്ട് പൂര്‍ത്തിയാക്കാനുമാണ് ശ്രമിച്ചു വരുന്നത്. ഏകദേശം 42,000 ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് കരുതുന്നതെന്നും മന്ത്രി എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

100 മെഗാവാട്ട് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുള്ള സോളാര്‍ പാര്‍ക്കിലെ 50 മെഗാവാട്ട് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പുറമെ 55 മെഗാവാട്ട് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള വര്‍ക്ക് ഓര്‍ഡര്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസിക്ക് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം മെയ് 2020-നകം 55 മെഗാവാട്ട് സോളാര്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാവുമെന്നും അദ്ദേഹം പറയുന്നു.

150 മെഗാവാട്ടിന്റെ ഫ്‌ലോട്ടിംഗ് സോളാര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 92 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എന്‍ടിപിസിയുമായും, 10 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എന്‍എച്പിസിയുമായും കെഎസ്ഇബി ഒപ്പിട്ടിട്ടുണ്ട്. ഇതിനു പുറമെ ഇടുക്കി റിസര്‍വോയര്‍ (300 മെഗാവാട്ട്), ബാണസുരസാഗര്‍ സാഗര്‍ (100 മെഗാവാട്ട്) എന്നിവിടങ്ങളിലും വലിയ തോതിലുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതികളുടെ സാധ്യത പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സൗരോര്‍ജ നിലയങ്ങളില്‍ നിന്ന് അടുത്ത രണ്ടുവര്‍ഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കെ.എസ്.ഇ.ബിയുടെയും അനര്‍ട്ടിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സൗര. പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ കേരള മിഷനില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി, 2021 മാര്‍ച്ചിനകം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറ സൗരോര്‍ജനിലയങ്ങളില്‍ നിന്ന് മാത്രമായി ഉല്‍പ്പാദിപ്പിക്കും. ഇത് കൂടാതെ 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ്, 150 മെഗാവാട്ട് ഫ്‌ലോട്ടിംഗ്, 100 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്, 50 മെഗാവാട്ട് പുതു മാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ ആകെ 1000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കാനാണ് ശ്രമിക്കുന്നത്.

500 മെഗാവാട്ട് പുരപ്പുറ സോളാര്‍ പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ 200 മെഗാവാട്ടിനായി ദേശീയ തലത്തിലുള്ള ടെന്റര്‍ ക്ഷണിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുടെ പുരപ്പുറങ്ങളില്‍ അടുത്തവര്‍ഷമാദ്യത്തോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു തുടങ്ങാനാവുമെന്നും 2020 ജൂണ്‍ മാസത്തോടെ ആദ്യഘട്ടമായ 200 മെഗാവാട്ട് പൂര്‍ത്തിയാക്കാനുമാണ് ശ്രമിച്ചു വരുന്നത്. ഏകദേശം 42,000 ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് കരുതുന്നത്.

100 മെഗാവാട്ട് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുള്ള സോളാര്‍ പാര്‍ക്കിലെ 50 മെഗാവാട്ട് നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പുറമെ 55 മെഗാവാട്ട് സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള വര്‍ക്ക് ഓര്‍ഡര്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സിക്ക് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം മെയ് 2020-നകം 55 മെഗാവാട്ട് സോളാര്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാവും.

150 മെഗാവാട്ടിന്റെ ഫ്‌ലോട്ടിംഗ് സോളാര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 92 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എന്‍.ടി.പി.സിയുമായും, 10 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എന്‍.എച്.പി.സിയുമായും കെ.എസ്.ഇ.ബി ഒപ്പിട്ടിട്ടുണ്ട്. ഇതിനു പുറമെ ഇടുക്കി റിസര്‍വോയര്‍ (300 മെഗാവാട്ട്), ബാണസുരസാഗര്‍ സാഗര്‍ (100 മെഗാവാട്ട്) എന്നിവിടങ്ങളിലും വലിയ തോതിലുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതികളുടെ സാദ്ധ്യത പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

Exit mobile version