സമൂഹമാധ്യമം വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയോ അയച്ചുകെടുക്കുകയോ ചെയ്താല്‍ തടവു ശിക്ഷ മുതല്‍ വധശിക്ഷ വരെ, മുന്നറിയിപ്പ്

പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുറഞ്ഞത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രോത്സാഹിക്കുകയോ ചെയ്യുന്ന കുറ്റത്തിന് കനത്ത ശിക്ഷ. അതേസമയം ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അയച്ച് കൊടുക്കുകയോ ചെയ്ന്നതും കുറ്റകരമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഐടി ആക്ടിലെ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തുക.

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുറഞ്ഞത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കും.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക വീഡിയോ, ചിത്രം തുടങ്ങിയവ എത്തിയാല്‍ ലഭിക്കുന്ന വ്യക്തിക്കെതിരെയും അന്വേഷണമുണ്ടാകുമെന്നും മറ്റൊരാള്‍ അയച്ച വീഡോയ, ചിത്രം തുടങ്ങിയവ കണ്ടിട്ടും അധികൃതരെ അറിയിച്ചില്ലെങ്കിലും പിടി വീഴും.

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരില്‍ നടത്തുന്ന പരിശോധനയില്‍ ഒത്തിരി ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമായ ടെലഗ്രാമില്‍ ഉള്ള വന്‍ അംഗങ്ങളുള്ള മൂന്ന് ഗ്രൂപ്പുകളില്‍ വന്‍ തോതിലാണ് കുട്ടികളുടെ ലൈംഗിക വീഡിയോ, ദൃശ്യങ്ങളും കണ്ടെത്തി.

Exit mobile version