വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാതിപറഞ്ഞ് വോട്ടുപിടിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം

മോഹന്‍കുമാര്‍ വോട്ടുചോദിക്കുന്നത് ജാതി അടിസ്ഥാനത്തിലാണ്. എന്‍എസ്എസ് നേതാക്കളും വനിതാപ്രവര്‍ത്തകരും ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്നും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി.

മോഹന്‍കുമാര്‍ വോട്ടുചോദിക്കുന്നത് ജാതി അടിസ്ഥാനത്തിലാണ്. എന്‍എസ്എസ് നേതാക്കളും വനിതാപ്രവര്‍ത്തകരും ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥന നടത്തിയ എന്‍എസ്എസിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്‍എസ്എസിനെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും രംഗത്ത് വന്നിരുന്നു.
ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന്, രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.

ഇത് ജാതി തെരഞ്ഞെടുപ്പല്ല. രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ലെന്നും, ടിക്കാറാം മീണ പറഞ്ഞു. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version